Posted On
date_range Updated On
date_range ഹോട്ടൽ മുറിയിൽ ഉറക്കം വരുന്നില്ലേ?
ഹോട്ടൽ മുറിയിലെ എക്സ്ട്രാ കുഷ്യനിൽ പലർക്കും ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങാൻ കഴിയുമെങ്കിലും മറ്റു ചിലർക്ക് പലതരം ആശങ്കകളും അപരിചിതത്വവും തോന്നാറുണ്ട്. ചിലർക്ക് കുഷ്യനായിരിക്കും പ്രശ്നം, ചിലർക്ക് വെളിച്ചം, ശബ്ദം, സ്ട്രെസ്സ് തുടങ്ങിയവയെല്ലാം. ഹോട്ടൽ മുറിയിൽ സുഖമായി ഉറങ്ങാൻ ചില വഴികൾ:
- മുറി ബുക് ചെയ്യുമ്പോൾതന്നെ ശ്രദ്ധിക്കണം. ഉയർന്ന നിലകളാണ് നല്ലത്. അതിൽതന്നെ കോറിഡോറിന്റെ മധ്യഭാഗത്താണ് ഉചിതമെന്ന് ട്രാവൽ/ഹോസ്പിറ്റാലിറ്റി വിദഗ്ധർ പറയുന്നു.
- വെളിച്ചമണച്ചുകഴിഞ്ഞാലും ചില നിഴൽവെളിച്ചങ്ങൾ ജനൽവഴിയോ മറ്റോ വരാം. ചിലപ്പോൾ ഇത് ഒഴിവാക്കാൻ പറ്റില്ല. അതുകൊണ്ട് ഒരു സ്ലീപ് മാസ്ക് കൈയിൽ കരുതണം.
- പുറത്തുനിന്നുള്ള ശബ്ദമോ ഫാനിന്റെയോ എ.സിയുടെയോ മുരൾച്ചയോ വന്നാൽ പെട്ടതുതന്നെ. സിലിക്കോൺ ഇയർ പ്ലഗുകൾ ഇതിനു പരിഹാരമാണ്.
- വയറു നിറഞ്ഞുകവിയും രൂപത്തിൽ കഴിച്ചാൽ വീട്ടിലായാലും ഹോട്ടലിലായാലും ഉറക്കം പ്രശ്നമാണ്. അതുകൊണ്ട് യാത്രയിൽ ലളിത ഭക്ഷണമാണ് നല്ലത്.
- നമുക്ക് പരിചയമില്ലാത്തതോ അസ്വസ്ഥയുണ്ടാക്കുന്നതോ ആയ മണങ്ങളും പ്രശ്നമാണ്. ഹോംലി ഫീൽ വരുത്തുന്ന റൂം സ്പ്രേ ചിലപ്പോൾ ഉപകാരപ്പെടും.
- ഓരോരുത്തർക്കും അവരുടേതായ തലയിണകൾ ഉണ്ടാകും. കംഫർട്ടല്ലാത്ത തലയിണയാണെങ്കിൽ മാറ്റിത്തരാൻ ആവശ്യപ്പെടാം.
- താപനില അനുയോജ്യ നിലയിലാക്കണം.
- കിടക്കുന്നതിന് മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ചിലർക്ക് ഉറങ്ങാൻ സഹായകരമാണ്.
- സുരക്ഷിതത്വം ഉറപ്പുനൽകുന്ന വാതിലും ജനലും ലോക്കുകളും ഇല്ലെങ്കിൽ ഉറക്കം നഷ്ടമാകും.
- ഫോൺ അകറ്റിനിർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.