Posted On
date_range Updated On
date_range കണ്ണടകൾ മങ്ങാതിരിക്കാൻ
- ഇരുട്ടിൽ കണ്ണടക്കൂട് തപ്പുന്നത് മിക്കവർക്കും ഒരു ശീലമാണ്. അതുണ്ടാകാതിരിക്കാൻ കണ്ണടക്കൂടിനു മുകളിൽ ഫ്ലൂറസൻറ് ടാപ് ഒട്ടിച്ചാൽ എളുപ്പത്തിൽ കണ്ടുപിടിക്കാം.
- ഗ്ലാസിൽ സ്ഥിരമായി മൂടലുണ്ടാവാറുണ്ടെങ്കിൽ ഒരു ബാർസോപ്പ് എടുത്ത് ഗ്ലാസിൽ നന്നായി ഉരച്ച് സോഫ്റ്റ് തുണിെവച്ച് നന്നായി തുടച്ചുകളഞ്ഞാൽ ഗ്ലാസിൽ പുക വീഴില്ല
- അല്ലെങ്കിൽ ഷവർ ജെൽ ഗ്ലാസിനകത്തും പുറത്തും പുരട്ടിയ ശേഷം ഒരു സോഫ്റ്റ് തുണി െവച്ച് തുടച്ചാലും ഇൗ പ്രശ്നം പരിഹരിക്കാം.
- ഫ്രെയിം ടൈറ്റാെണങ്കിൽ ചെറുചൂടുവെള്ളത്തിൽ മുക്കിെവച്ച് അഡ്ജസ്റ്റ് ചെയ്താൽ ലൂസാകും.
- കണ്ണട ഉൗരിപ്പോവാറുണ്ടെങ്കിൽ മൂക്കിനിരുവശത്തും െഎ ഷാഡോ റിമൂവർ പുരട്ടിയാൽ ഉൗരാതെ നിൽക്കും.
- ലൻസ് ക്ലീനർ വീട്ടിൽ ഉണ്ടാക്കാം. ഒരു സ്പ്രേ ബോട്ടിലിൽ ഒരു പകുതി റബിങ് ആൽക്കഹോളും മറു പകുതി വെള്ളവും ഒഴിച്ച് അതിനകത്ത് മൂന്നു തുള്ളി ഡിഷ് സോപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഉഗ്രൻ ലെൻസ് ക്ലീനർ തയാർ.
- കണ്ണടയിൽ സ്ക്രാച്ച് വീണുകഴിഞ്ഞാൽ ബുദ്ധിമുട്ടാണ്. അതിന് ഗ്ലാസിൽ ടൂത്ത് പേസ്റ്റ് പുരട്ടി അൾട്രാ സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് നന്നായി റബ് ചെയ്യുക. സോഫ്റ്റ് തുണി ഉപയോഗിച്ചും തുടച്ചുകളയാം. ശേഷം ലെൻസ് ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.