Posted On
date_range Updated On
date_range ചര്‍മം തിളങ്ങാന്‍ ഓയില്‍ ക്ലൻസിങ്
എണ്ണ ഉപയോഗിച്ച് ചർമം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഒായിൽ ക്ലൻസിങ്. വിവിധ എണ്ണകൾ ഇത്തരത്തിൽ വിവിധ ചർമപ്രശ്നങ്ങൾക്കായി ഉപയോഗിക്കാം. മുന്തിരിയുടെ കുരുവിൽനിന്നുണ്ടാക്കുന്ന എണ്ണ ഉപയോഗിച്ച് എണ്ണമയമുള്ള ചർമത്തിന് ഉത്തമ പ്രതിവിധിയാണ്. ഒലിവ് ഒായിലും അർഗൻ എണ്ണയും വരണ്ട^പ്രായമായ ചർമത്തിനും ഉപയാഗിക്കാം.
- അരോമ തെറപ്പി: സസ്യങ്ങളിൽനിന്നും പുഷ്പങ്ങളിൽനിന്നും ലഭിക്കുന്ന വിവിധതരം എണ്ണങ്ങൾ ഉപയോഗിച്ച് ത്വക്കിെൻറ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന രീതിയാണിത്. ഇതിനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട എണ്ണകളാണ് താഴെ പറയുന്നവ:
- ടീ ട്രീ ഒായിൽ: ആസ്ട്രേലിയയിൽ പൊതുവിൽ കാണുന്ന ഒരുതരം എണ്ണയാണിത്. മുഖക്കുരു പോലുള്ള പല പ്രശ്നങ്ങൾക്കുമുള്ള ഒരു ഉത്തമ പ്രതിവിധിയാണിത്. ഒരു ആൻറി ബാക്ടീരിയൽ എണ്ണകൂടിയാണ് ടീ ട്രീ ഒായിൽ.
- റോസ് ഒായിൽ: വരണ്ടതും പ്രശ്നങ്ങളുള്ളതുമായ ചർമത്തിന് ഉത്തമ പ്രതിവിധിയാണ് റോസ് ഒായിൽ.
- ജമന്തി എണ്ണ: ഹോമിയോപ്പതിയിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
- കാരറ്റ് സീഡ് ഒായിൽ: സൂര്യാതപം ഏൽക്കുന്നതുമൂലം ചർമത്തിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കാരറ്റ് സീഡ് ഒായിൽ.
- കുന്തിരിക്കം: കുന്തിരിക്കത്തിെൻറ പൂവിൽനിന്ന് നിർമിക്കുന്ന എണ്ണ ത്വക്കിെൻറ നിറവ്യത്യാസം, മുഖക്കുരു എന്നിവ പരിഹരിക്കുന്നു.
- ലാവൻഡർ ഒായിൽ: ചർമത്തെ ആകർഷണീയമാക്കുന്നതിന് സഹായിക്കുന്നു.
- ജെറേനിയം & യലാങ് യലാങ് എണ്ണ: എണ്ണമയമുള്ളതും സെൻസിറ്റീവായതുമായ ചർമത്തിന് ജെറേനിയം എണ്ണയും താരൻ കളയുന്നതിന് യലാങ് എണ്ണയും ഉപയോഗിക്കാം.
- നെറോളി: ത്വക്കിലെ ചുളിവുകളും സ്ട്രച്ച് മാർക്കുകളും.
- ജുനിപർ: ആഴത്തിലുള്ള മുറിവുകൾ, നീർച്ചുഴി എന്നിവ പരിഹരിക്കുന്നതിന് ഉപയോഗിക്കുന്നു.
- പച്ചോളി & മീറ: ചർമത്തിന് പ്രായം തോന്നിക്കുന്നുവെന്ന പ്രശ്നത്തിന് ഉത്തമ പരിഹാരമാണ് പച്ചോളി. മുടിയിഴകൾ കൂടുതൽ ദൃഢമാക്കുന്നതിന് മീറയും ഉപയോഗിക്കുന്നു.
- അർനിക്ക: വ്രണങ്ങൾ മാറ്റുന്നതിന് സഹായിക്കുന്നു.
- ക്ലാരി സാഗ: ഇരുണ്ട ചർമം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിനൊപ്പം ഒരു ഉത്തമ ഡിയോഡറൻറ് കൂടിയാണിത്.
- എണ്ണമയമുള്ള ചർമത്തിന്: ടീ ട്രീ ഒായിൽ, നാരങ്ങ ഇല, ഒാറഞ്ച് ഒായിൽ, യാലങ് യാലങ് ഒായിൽ.
- വരണ്ട ചർമം: റോസ് ഒായിൽ, പച്ചോളി ഒായിൽ, പാടുകൾ & ബ്ലെമിഷ്: ലെമൺ ഒായിൽ, കാരറ്റ് സീഡ് ഒായിൽ, ലാവൻഡർ ഒായിൽ.
കടപ്പാട്: ഡോ. സുനൈന ഹമീദ്,
കൺസൾട്ടൻറ് ഡെർമറ്റോളജിസ്റ്റ് & ഈസ്തെറ്റിക് ഫിസിഷ്യൻ, ബംഗളൂരു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.