Posted On
date_range Updated On
date_range ലക്ഷദ്വീപിൽ മലയാളം മീഡിയം നിർത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം -എം.എസ്.എസ്
കോഴിക്കോട്: പതിറ്റാണ്ടുകളായി കേരളവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ദ്വീപ് നിവാസികൾക്ക് മലയാളഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന നടപടികളിൽനിന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പിന്മാറണമെന്ന് മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) പ്രസിഡന്‍റ് പി. ഉണ്ണീനും ജന. സെക്രട്ടറി എൻജിനീയർ പി. മമ്മത്കോയയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദ്വീപുകാർക്ക് മലയാള ഭാഷയും കേരളീയ സംസ്കാരവും പഠിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.