ഒരു വരിയിൽ അഞ്ച്​ പേർ മാത്രം; മദ്യശാലകൾ നാളെ തുറക്കും -ടി.പി രാമകൃഷണൻ

തിരുവനന്തപുരം: സംസ്ഥാനത്ത്​ മദ്യശാലകൾ നാളെ തുറക്കുമെന്ന്​ എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ.  രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെയാണ്​ മദ്യശാലകളുടെ പ്രവർത്തന സമയം. രാവിലെ ആറ്​ മുതൽ രാത്രി 10 വരെ ആപ്​ വഴി മദ്യം ബുക്ക്​ ചെയ്യാം. ആപ്​ ഉപയോഗിക്കാത്തവർക്ക്​ എസ്​.എം.എസ്​ വഴി മദ്യം ബുക്ക്​ ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തുമെന്നും എക്​സൈസ്​ മന്ത്രി പറഞ്ഞു.

301 ബെവ്​കോ ഔട്ട്​ലെറ്റുകളിലും 576 ബാർ ഹോട്ടലുകളിലും മദ്യം വിൽക്കും. 291 ബിയർ-വൈൻ പാർലറുകൾ വഴി ബിയറും വൈനും വിൽക്കുമെന്നും എക്​സൈസ്​ മന്ത്രി വ്യക്​തമാക്കി. ആരോഗ്യ വകുപ്പ്​ നിർദേശങ്ങൾ അനുസരിച്ച്​ വേണം മദ്യം വാങ്ങാൻ. ഔട്ട്​ലെറ്റുകൾക്ക്​ മുമ്പിൽ കൈകഴുകുന്നത്​ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ഒരാൾക്ക്​ നാല്​ ദിവസത്തിൽ ഒരിക്കൽ മാത്രമാവും മദ്യം ലഭ്യമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - ​T.P Ramakrishnan press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.