കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ വിടുതൽ ഹരജി തള്ളി. കോട്ടയം വിജിലൻസ് കോടതിയാണ് തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കണ്ടതോടെ ഹരജി തള്ളിയത്.
വിജിലൻസിെൻറ കണ്ടെത്തലുകൾ ശരിവെച്ചതോടെ വിചരണ അടക്കമുള്ള നടപടികൾ തച്ചങ്കരി നേരിടേണ്ടിവരും. അടുത്തമാസം 27ന് കേസ് വീണ്ടും പരിഗണിക്കും.
2003 -2007 കാലഘട്ടത്തിൽ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. സ്വത്തിെൻറ ഉറവിടം വ്യക്തമാക്കാൻ തച്ചങ്കരിക്ക് സാധിച്ചിട്ടില്ല. അഴിമതിയിലൂടെയാണ് സ്വത്ത് സമ്പാദിച്ചതെന്ന ആരോപണം ഉയർന്നതിെന തുടർന്ന് തച്ചങ്കരിയുടെ ഉടമസ്ഥതയിലെ കൊച്ചിയിലെ സ്റ്റുഡിയോയിൽ അടക്കം റെയ്ഡ് നടന്നിരുന്നു. പരമ്പരാഗതമായി കൈമാറ്റം ചെയ്തുകിട്ടിയ സ്വത്താണെന്നായിരുന്നു തച്ചങ്കരിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.