പള്ളിക്കത്തോട്: അന്തർസംസ്ഥാന തൊഴിലാളിയെ വീടുകയറി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാക്കളെ ഗോവയിൽ നിന്ന് പിടികൂടി. പുളിക്കൽകവല സ്വദേശികളായ വിവേക് കൃഷ്ണൻ (18), എ. അനൂപ് (18), യദുകൃഷ്ണൻ(18), വാഴൂർ സ്വദേശികളായ അപ്പൂസ് എന്ന സൂര്യ മനോജ് (20), അപ്പു എന്ന കെ.എസ്. അലക്സാണ്ടർ (20), അച്ചു എന്ന ജിതിൻ കെ. ജിജു (19) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് മൂന്നിന് രാത്രി 7.30 ന് വാഴൂർ ചെല്ലിമറ്റം ഭാഗത്ത് വാടകക്കു കുടുംബമായി താമസിക്കുന്ന യുവാവിനെ വീടുകയറി മർദ്ദിക്കുകയും കല്ലുകൊണ്ട് തലക്കിടിക്കുകയുമായിരുന്നു.
യുവാക്കളിൽ ഒരാളുടെ പിതാവിന്റെ ഓട്ടോറിക്ഷയിൽ അന്തർസംസ്ഥാന തൊഴിലാളി കയറുകയും കൂലി സംബന്ധിച്ച് വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് വീട്ടിൽ കയറി ആക്രമിച്ചത്. സംഭവത്തിനു ശേഷം കർണാടകയിലേക്ക് കടന്ന ഇവർ പിന്നീട് ഗോവയിലേക്ക് പോവുകയായിരുന്നു. അന്വേഷണസംഘം അതി സാഹസികമായാണ് ഗോവയിൽ നിന്നു പിടികൂടിയത്. വിവേക് കൃഷ്ണൻ, അനൂപ്, യദുകൃഷ്ണൻ എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ബി. ഹരികൃഷ്ണൻ, എ.എസ്.ഐ റെജി ജോൺ, സി.പി.ഒ മധു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.