Posted On
date_range Updated On
date_range കേസില്ല; കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച യുവാവിനെ വിട്ടയച്ചു
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം പിടികൂടി പൊലീസിലേൽപ്പിച്ച യുവാവിനെ കേസില്ലെന്ന് കണ്ട് വിട്ടയച്ചു. ആലുവ യു.സി കോളജ് സ്വദേശി ഉബൈദ് റഹ്മാനെയാണ് (31) വിട്ടയച്ചത്. ഷാർജയിലേക്ക് പോകാനെത്തിയ ഉബൈദിനെ ലുക്കൗട്ട് സർക്കുലർ ഉണ്ടായിരുന്നതിനെ തുടർന്നാണ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.
ഒരു കേസുമായി ബന്ധപ്പെട്ട് മുംബൈ ഡി.ആർ.ഐയാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നത്. ഉബൈദിനെ ചോദ്യംചെയ്തശേഷം വിട്ടയക്കുകയും കേസുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയാക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, ലുക്കൗട്ട് സർക്കുലർ പിൻവലിച്ചിരുന്നില്ല.
കേസില്ലെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് വിട്ടയക്കുകയായിരുന്നു. ഉബൈദ് ചൊവ്വാഴ്ച ഷാർജക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.