അയൽപക്ക തർക്കത്തിൽ ഇടപെട്ട യുവാവ് കുത്തേറ്റു മരിച്ചു

കരുനാഗപ്പളളി: അയൽപക്കക്കാർ തമ്മിലുള്ള വഴക്കിൽ മധ്യസ്ഥ ശ്രമത്തിനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. കുലശേഖരപു രം ആദിനാട് നീലികുളം ലാലി ഭവനം സുജിത് (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

പ്രദേ ശത്ത് അയൽപക്കക്കാരായ രണ്ട് കുടുംബങ്ങൾ തമ്മിൽ നിരന്തരം വഴക്കു നടക്കാറുണ്ട്. ഇത് രമ്യതയിലാക്കാൻ ചെന്നാതായിരുന്നു സുജിത്. വഴക്കിനിടെ സുജിത്തിന് അബദ്ധത്തിൽ കുത്തേൽക്കുകയായിരുന്നു.

തർക്കത്തിൽ ഏർപെട്ട അയൽവാസികൾ വിത്യസ്ത മതവിഭാഗത്തിൽ പെട്ടവരാണ്. സുജിത് മരണപ്പെട്ടതോടെ സംഭവം വർഗീയവൽക്കരിക്കാൻ ശ്രമം നടന്നു.
പ്രദേശത്ത് ഒരു വിഭാഗത്തിൻെറ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് വൻ പോലിസ് സംഘം ക്യാമ്പുചെയ്യുന്നുണ്ട്. കരുനാഗപ്പള്ളി അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ വിദ്യാധരൻ, സി.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥിതിഗതികൾ വിലയിരുത്തി.

Tags:    
News Summary - youth stabbed to death in karunagappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.