കോഴിക്കോട്: പുതിയ സാഹചര്യത്തിൽ പാർട്ടിയിൽ തലമുറമാറ്റം അനിവാര്യമാണെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ നേതൃത്വത്തോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 30 വയസ്സുപ ോലും തികയാതെ നിയമനിർമാണ സഭകളിൽ അംഗങ്ങളായവരുടെ കൈകളിൽ പാർട്ടി നേതൃത്വം എത്തിയതിനുശേഷം അവർക്ക് അന്ന് ലഭിച്ച അവസരം പുതിയ തലമുറക്ക് നൽകിയിട്ടുണ്ടോ എന്ന് വിലയിരുത്തണം. പാർലമെൻററി രംഗത്ത് യുവാക്കൾക്കും വനിതകൾക്കും 50 ശതമാനം പ്രാതിനിധ്യം നൽകണമെന്നും ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്ത കൗൺസിലിലാണ് യൂത്ത് ലീഗ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. സംസ്ഥാന ഭാരവാഹി ആഷിഖ് ചെലവൂർ അവതരിപ്പിച്ച പ്രമേയത്തെ സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് പിന്തുണച്ചു. ലീഗ് ഹൗസിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.