യൂത്ത്​ലീഗ്​ ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു

തളിപ്പറമ്പ്​: ഞായറാഴ്​ച കാസർകോട്ടുനിന്ന്​ ആരംഭിച്ച മുനവ്വറലി ശിഹാബ്​ തങ്ങൾ നയിക്കുന്ന മുസ്​ലിം യൂത്ത്​ലീഗ്​ യുവജനയാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു. ആവേശം വിതറിയ സ്വീകരണത്തോടെ തളിപ്പറമ്പിൽ സമാപിച്ച യാത്ര ഇന്ന്​ ധർമശാലയിൽനിന്ന്​ പുറപ്പെട്ട്​ കണ്ണൂരിൽ സമാപിക്കും.ഒരു കക്ഷിക്ക് മുന്‍തൂക്കമുള്ള പ്രദേശങ്ങളിൽ ഇതര പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രാകൃതമാണെന്ന് ജാഥാനായകൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി. യുവജനയാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണസമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിൽ സി.പി.എം നടത്തുന്ന ഭീകരത ജനാധിപത്യത്തി​​​െൻറ നിറം കെടുത്തുന്നതാണ്. മുസ്‌ലിംലീഗി​​​െൻറ ശക്തികേന്ദ്രമായ മലപ്പുറത്ത് എല്ലാ പാര്‍ട്ടികളും ഭയരഹിതമായി പ്രവര്‍ത്തനം നടത്തുമ്പോള്‍ കണ്ണൂരിൽ തങ്ങള്‍ക്ക് മാത്രമെ പാടുള്ളൂ എന്ന നിലപാട് സി.പി.എം തിരുത്തണമെന്നും മുനവ്വറലി ആവശ്യപ്പെട്ടു.

ജാഥാനായകന്‍ മുനവ്വറലി ശിഹാബ് തങ്ങളും ഉപനായകന്‍ പി.കെ. ഫിറോസും പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തിയശേഷമാണ് ജാഥ ഉദ്ഘാടനവേദിയിലെത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദര്‍ മൗലവി രാവിലെ ഉദ്ഘാടനംചെയ്തു. കെ.ടി. സഅദുല്ല അധ്യക്ഷതവഹിച്ചു. പിലാത്തറയിലെ സ്വീകരണസമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്​ദുറഹ്മാന്‍ കല്ലായി ഉദ്ഘാടനംചെയ്തു. കെ.പി. സക്കരിയ്യ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Youth league march-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.