മുസ്ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച് സംസ്ഥാനതല ഉദ്ഘാടനം പി.കെ. ഫിറോസ് നിർവഹിക്കുന്നു
തേഞ്ഞിപ്പലം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രവർത്തന ഫണ്ട് ശേഖരണാർഥം സംഘടിപ്പിക്കുന്ന ദോത്തി ചലഞ്ചിന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല കാമ്പസ് പരിസരത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് നിർവഹിച്ചു.
ഫണ്ട് ശേഖരണം ഒക്ടോബർ 10 മുതൽ 30 വരെയും ഗിഫ്റ്റ് വിതരണം 20 മുതൽ 30 വരെയുമാണ്. സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് അധ്യക്ഷത വഹിച്ചു. ഡോ. വി.പി. അബ്ദുൽ ഹമീദ്, ഡോ. റഷീദ് അഹമ്മദ്, അഷ്റഫ് എടനീർ, കെ.ഇ. മാഹിൻ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം. ജിഷാൻ, ഗുലാം ഹസൻ ആലംഗീർ, ശരീഫ് വടക്കയിൽ, അസീസ് പള്ളിക്കൽ, സി.എ. ബഷീർ, പി.എ. ജൈസൽ എന്നിവർ സംസാരിച്ചു.
ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ സ്വാഗതവും വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി സവാദ് കള്ളിയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.