കോഴിക്കോട്: പുതിയ ബന്ധു നിയമന ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന റൽ സെക്രട്ടറി പി.കെ. ഫിറോസ്. ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി സി.പി. എം, സി.പി.െഎ നേതാക്കളുടെ ബന്ധുവിനെ നിയമിച്ചതായും സി.പി.എം സംസ്ഥാന സെക്രട്ടറി കോടി യേരി ബാലകൃഷ്ണെൻറ ഇടപെടലാണ് ഇതിനു പിന്നിലെന്നും ഫിറോസ് ആരോപിച്ചു.
ഇൗ നിയ മനം ചൂണ്ടിക്കാട്ടി അന്ന് തദ്ദേശ വകുപ്പ് ചുമതലയുണ്ടായിരുന്ന കെ.ടി. ജലീൽ, കോടിയേര ിയെ ബ്ലാക്ക്മെയിൽ ചെയ്താണ് ബന്ധുനിയമന വിവാദത്തിൽ സി.പി.എമ്മിനെ കൂടെ നിർത്തിയതെന്നും ഫിറോസ് ലീഗ് ഹൗസിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ.ടി. അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജറായി നിയമിക്കപ്പെട്ടത് വിവാദമായപ്പോൾ സി.പി.എം നേതാക്കൾ കെ.ടി. ജലീലിനെ സംരക്ഷിച്ചിരുന്നില്ല.
എന്നാൽ, ജലീൽ കോടിയേരിയെ കണ്ട് ഭീഷണിപ്പെടുത്തിയതോടെ കാര്യങ്ങൾ മാറി. സി.പി.എം മുൻ എം.എൽ.എ കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദര പുത്രനും സി.പി.െഎ സംസ്ഥാന നേതാവിെൻറ മകനുമായ ഡി.എസ്. നീലകണ്ഠനെയാണ് ഇൻഫർമേഷൻ കേരള മിഷനിൽ വഴിവിട്ട് നിയമിച്ചത്.
തദ്ദേശ വകുപ്പ് അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി നിർദേശിച്ച പ്രകാരം അന്നത്തെ െഎ.കെ.എം എക്സിക്യൂട്ടിവ് ഡയറക്ടറായ ഇപ്പോഴത്തെ കോഴിക്കോട് കലക്ടർ സാംബശിവ റാവുവാണ് 2017 ജൂലൈയിൽ നിയമന ഉത്തരവിറക്കിയത്. നേരത്തേ ടെക്നിക്കൽ ഡയറക്ടർ ചുമതലയിലേക്കാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും യോഗ്യനായ ആൾ വന്നതോടെ െഡപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് വിളിക്കുകയായിരുന്നു. ബന്ധുവിനു വേണ്ടി മാത്രം സൃഷ്ടിച്ച തസ്തികയാണിത്. ഇൻറർവ്യൂവിൽ സന്തോഷ് മേലേകത്തിൽ എന്നയാൾക്ക് എല്ലാ യോഗ്യതയുമുണ്ടായിട്ടും ബന്ധുവിനെ കൂടുതൽ മാർക്ക് നൽകി നിയമിച്ചു.
2017 ജൂലൈ 24ന് നിയമിച്ച ബന്ധുവിന് അഞ്ചു വർഷത്തേക്ക് നിയമനം നൽകിയതും പതിവില്ലാത്തതാണ്. കരാർ നിയമനം ഒരുവർഷമേ നൽകാറുള്ളൂ. അഞ്ചുവർഷം ജോലി ചെയ്താൽ സ്ഥിരനിയമനം ആവശ്യപ്പെടാനാവും. നിയമനത്തിന് ധനകാര്യ വകുപ്പ് അംഗീകാരമില്ലെന്ന് വിവരാവകാശപ്രകാരം ലഭിച്ച രേഖയിലുണ്ട്.
മറ്റു ജീവനക്കാർക്ക് രണ്ടുശതമാനം ഇൻക്രിമെൻറ് മാത്രമുള്ളപ്പോൾ ഡി.എസ്. നീലകണ്ഠന് 10 ശതമാനം ഇൻക്രിമെൻറ് കൂടി നൽകിയതോടെ അഞ്ചുവർഷത്തിനകം രണ്ടു ലക്ഷത്തോളം രൂപ ശമ്പളമാവുമെന്നും ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.