Posted On
date_range Updated On
date_range ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിച്ച് യുവാവ് മരിച്ചു
പന്തളം: ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിച്ച് യുവാവ് മരിച്ചു. പന്തളം, കുരമ്പാല, പെരുമ്പുളിക്കൽ, വാലയ്യത്ത് സൂര്യയാലത്തിൽ സുരേഷ് കുമാറിന്റെ മകൻ സൂരജ് എസ് (25) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 7.45ന് പെരുമ്പുളിക്കൽ എൻ.എസ്.എസ് പോളിടെക്നിക് ഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് മടങ്ങിയെത്തിയത്.
ശ്രീലേഖയാണ് മാതാവ്. ഒരു സഹോദരിയുണ്ട്. പന്തളം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.