ബാ​ബു​മോ​ൻ

സ​ഹോ​ദ​രി​യു​ടെ വീ​ടി​െൻറ പാ​ലു​കാ​ച്ച​ൽ ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ യു​വാ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു

ക​ട്ട​പ്പ​ന: സ​ഹോ​ദ​രി​യു​ടെ വീ​ടി​െൻറ പാ​ലു​കാ​ച്ച​ൽ ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. ഉ​പ്പു​ത​റ ലോ​ൺ​ട്രി മ​രോ​ട്ടി​ക്ക​ൽ (കൃ​പ ക​ൺ​സ്ട്ര​ക്​​ഷ​ൻ​സ് ഉ​ട​മ) പി. ​ബാ​ബു​മോ​നാ​ണ്​ (39) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ ലോ​ൺ​ട്രി പ​ത്തേ​ക്ക​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി കൈ​വ​യ​ർ വ​ലി​ച്ചെ​റി​ഞ്ഞ​പ്പോ​ൾ വൈ​ദ്യു​തി ലൈ​നി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് വ​യ​റി​െൻറ മ​റു​വ​ശ​ത്ത് പി​ടി​ച്ചി​രു​ന്ന ബാ​ബു​മോ​ൻ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​റി​ഞ്ഞു​വീ​ണു. വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന്​ ബാ​ബു​മോ​നെ ഉ​ട​ൻ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ജി​ൻ​സി. മ​ക്ക​ൾ: ആ​ൽ​ബി​ൻ, അ​ലീ​ന, അ​ൽ​ഫി​ൻ.

Tags:    
News Summary - youth died He died of electrocution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.