സെമി കേഡർ ആകാന്‍ യൂത്ത് കോണ്‍ഗ്രസും; യൂനിറ്റ്​ കമ്മിറ്റികൾ ഉടൻ

ആലപ്പുഴ: കെ.പി.സി.സി തീരുമാനത്തി​െൻറ ചുവടുപിടിച്ച് സെമി കേഡര്‍ രീതിയിലേക്ക് സംഘടനാ സംവിധാനത്തെ മാറ്റാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനം. എല്ലാ തലത്തിലുമുള്ള കമ്മിറ്റികള്‍ക്കും ഇനിമുതല്‍ കൃത്യമായ പ്രവര്‍ത്തന മാര്‍ഗരേഖയും വിലയിരുത്തലുകളും ഉണ്ടാവുമെന്ന് സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ നിന്നുള്ള മണ്ഡലം പ്രസിഡൻറു​മാര്‍ മുതൽ സംസ്ഥാന ഭാരവാഹികള്‍ വരെയുള്ളവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്​ട്രീയ എതിരാളികളുടെ അക്രമത്തില്‍നിന്ന് പ്രവര്‍ത്തകര്‍ക്ക് പരിപൂര്‍ണ സംരക്ഷണം നല്‍കും. ഒക്ടോബർ രണ്ടുമുതൽ നവംബർ 14 വരെ യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്​കരണം നടത്തും. സംസ്ഥാന പ്രസിഡൻറി​​െൻറ നേതൃത്വത്തില്‍ നടത്തിയ വിലയിരുത്തലി​െൻറ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ 20 മണ്ഡലം കമ്മിറ്റികളും ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയും പുനഃസംഘടിപ്പിക്കും.

ജില്ല പ്രസിഡൻറ്​ ടിജിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്​ പ്രസിഡൻറുമാരായ കെ.എസ്. ശബരീനാഥൻ, റിജിൽ മാക്കുറ്റി, എസ്‌.എം. ബാലു, എന്‍.എസ്‌. നുസൂര്‍, ജനറല്‍ സെക്രട്ടറിമാരായ ബിനു ചുള്ളിയില്‍, എം.പി. പ്രവീണ്‍, മുഹമ്മദ് അസ്​ലം, സെക്രട്ടറിമാരായ എൻ. നൗഫൽ, അരിത ബാബു, കെ.പി.സി.സി സെക്രട്ടറി എസ്​.ശരത്​, മീനു സജീവ്, വരുൺ വട്ടക്കൽ, ഗംഗാ ശങ്കർ, എസ്​.അരുൺ, ആൽബിൻ അലക്സ്, കെ.എസ്. ഹരികൃഷ്ണൻ, അസ്​ലിം നാസർ, ശംഭു പ്രസാദ്​, രൂപേഷ്, നിതിൻ പുതിയിടം എന്നിവർ സംസാരിച്ചു.

Tags:    
News Summary - Youth Congress to become semi-cadre; Unit Committees soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.