കണ്ണൂരിൽ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ (ഫോട്ടോ: പി. സന്ദീപ്)
Posted On
date_range Updated On
date_range കണ്ണൂരിൽ മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി
കണ്ണൂർ: മലപ്പുറത്തെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് നേതാക്കൾ കരിങ്കൊടി കാണിച്ചു. ജില്ല പ്രസിഡൻ്റ് വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരാണ് കരിങ്കൊടി കാണിച്ചത്. കാൽടെക്സ് ജങ്ഷനിൽ രാവിലെ 11ഓടെയായിരുന്നു സംഭവം.
ഫോട്ടോ: പി. സന്ദീപ്
ഇരുവരെയും കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാശ്ശേരിയിലെ കെൽട്രോൺ കോംപ്ലക്സിൽ നടന്ന ചടങ്ങിനു ശേഷം മുഖ്യമന്ത്രി തലശ്ശേരിയിലേക്ക് പോകുന്ന വഴിയാണ് കരിങ്കൊടി പ്രതിഷേധം. കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡിനു സമീപം പ്രതിഷേധവുമായി നിന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.