സ്വശ്രയ സമരം നിയമസഭയിലേക്ക് വ്യാപിപ്പിക്കാൻ ആലോചന

തിരുവനന്തപുരം: സ്വശ്രയ പ്രശ്നത്തിൽ തുടർ സമര പരിപാടികളെക്കുറിച്ച് ആലോചിക്കാൻ യു.ഡി.എഫ് യോഗം ചേരും. ഇന്ന് നാലു മണിക്ക് കന്‍റോൺമെന്‍റ് ഹൗസിൽ ചേരുന്ന യോഗത്തിൽ തുടർ സമര പരിപാടികൾ എന്തായിരിക്കണം എന്നതിനെക്കുറിച്ചായിരിക്കും ചർച്ച ചെയ്യുക.

സമരം നിയമസഭയിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ സാധ്യതകളും യോഗം ആരായും. നിയമസഭയിൽ എം.എൽ.എമാർ നിരാഹാരം കിടക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. അങ്ങനെയെങ്കിൽ എം.എൽ.എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും നിരാഹാര സമരം ആരംഭിക്കുമെന്നാണ് സൂചന.

Tags:    
News Summary - youth congress march tvm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.