എം.സ്വരാജ്, യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്

"'പൂക്കൾ' സൃഷ്ടിക്കാൻ വിക്കിപീഡിയയിൽ നിന്ന് അതേപടി കോപ്പി അടിച്ചപ്പോൾ അർത്ഥം മാറി, ഇതൊക്കെ ശ്രദ്ധിക്കണ്ടേ'; പുരസ്കാരത്തിന് അർഹമായ എം.സ്വരാജിന്റെ കൃതിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ്"

കൊച്ചി: കേരള സാഹിത്യ അക്കാദമി ഉപന്യാസ വിഭാഗത്തിൽ അവാർഡിനർഹനായ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജിനെയും കൃതിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്.

സ്വരാജിന് അവാർഡിന് അർഹമായ 'പൂക്കളുടെ പുസ്തകം' എന്ന കൃതി വിക്കിപീഡിയയിൽ കോപ്പിയടിച്ചതാണെന്നാണ് ആക്ഷേപമാണ് ഉയർത്തിയത്. പുസ്തകത്തിലെ ഒരു പേജ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടാണ് വിമർശനം. സത്യനാഥൻ അലിയാസ് സുരേഷ് എന്നത്, സത്യനാഥൻ ഏലിയാസ് സുരേഷ് എന്നാണ് അടിച്ചുവന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് താരയുടെ വിമർശനം.

അതേസമയം, സാഹിത്യ അക്കാദമി പ്രഖ്യാപിച്ച പുരസ്കാരം സ്വീകരിക്കില്ലെന്ന് സ്വരാജ് വ്യക്തമാക്കിയിരുന്നു. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണെന്നും അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നതെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

അക്കാദമിയോട് ബഹുമാനം മാത്രമാണെന്നും പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

താര ടോജോ അലക്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"പൂമരൻ" അവാർഡ് കിട്ടിയ "പൂക്കൾ" സൃഷ്ടിക്കാൻ, വിക്കിപീഡിയയിൽ നിന്ന് അതേപടി കോപ്പി അടിച്ചപ്പോൾ "alias" എന്നത് "ഏലിയാസ്" ആയി രൂപാന്തരം പ്രാപിച്ചു.. "Alias" ൻ്റെ അർത്ഥം "അപരനാമം" എന്നാണെന്നോ.. "ഏലിയാസ്" എന്നത് ഒരു നസ്രാണി പേരാണെന്നോ തിരിച്ചറിയാത്ത മഹാന് അവാർഡ് കൊടുത്ത് അന്തംകമ്മി അവാർഡ് കമ്മിറ്റിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. കോപ്പിയടിക്കുമ്പോൾ എങ്കിലും ഇതൊക്കെ ശ്രദ്ധിക്കേണ്ട സ്വരാജ് ഏലിയാസ് പൂമരനെ?!


Full View


Tags:    
News Summary - Youth Congress leader strongly criticizes M. Swaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.