Posted On
date_range Updated On
date_range യൂത്ത് കോൺഗ്രസ് വ്യാജ കാർഡ് ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല -സഞ്ജയ് കൗൾ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി സൃഷ്ടിച്ച വ്യാജ വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ.
വോട്ടർപട്ടികയിലെ വിവരങ്ങൾ, കാർഡ് നമ്പർ, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയാണ് വോട്ട് ചെയ്യാൻ അനുവദിക്കുന്നത്. വ്യാജ കാർഡ് കേസ് ഗൗരവതരമാണ്. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
എന്നാൽ, മൊബൈൽ ഫോൺ കണക്ഷൻ എടുക്കാൻ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.