ആർത്താറ്റ് സതീഷ്
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
കുന്നംകുളം: അഞ്ഞൂരിൽ വാഹന പരിശോധനക്കിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ആർത്താറ്റ് മുണ്ടന്തറ വീട്ടിൽ സതീഷിനെയാണ് (29) തൃശൂർ എക്സൈസ് ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കാറിലാണ് കഞ്ചാവ് കടത്തിയത്. സംഭവ സമയം കാറിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു പ്രതി ഷൈജു ബൈക്ക് ഉപേക്ഷിച്ച് കടന്നു. കാറും ഓടിപ്പോയ പ്രതി ഷൈജു ഉപേക്ഷിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.