തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായി യുവാവ് പിടിയിൽ

തൃശൂര്‍: തൃ​ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടരലിറ്റര്‍ പെട്രോളുമായി യുവാവിനെ ആര്‍.പി.എഫ് പിടികൂടി. കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസാണ് പെട്രോളുമായി പിടിയിലായത്.

ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസിലാണ് ഇയാൾ തൃശൂരിൽ എത്തിയത്. ട്രെയിനില്‍ പാഴ്‌സലായി അയച്ച ബൈക്കിലുണ്ടായിരുന്ന പെട്രോളാണ് താന്‍ കൈയില്‍ സൂക്ഷിച്ചിരുന്നതെന്ന് യുവാവ് ആര്‍.പി.എഫിന് മൊഴി നല്‍കി.

Tags:    
News Summary - Youth arrested with petrol at Thrissur railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.