Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ആറാട്ടുപുഴ: എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. തൃക്കുന്നപ്പുഴ പാനൂർ പേരേത്ത് അൻവറാണ് (23) പിടിയിലായത്. പട്രോളിന് ഇറങ്ങിയ തൃക്കുന്നപ്പുഴ പൊലീസ് പാനൂർ ഭാഗത്ത് വെച്ച് സംശയം തോന്നിയതിനെ തുടർന്ന് അൻവറിനെ പിടി കൂടുകയായിരുന്നു. തുടർന്ന് യുവാവിന്റെ ബാഗിൽ നടത്തിയ പരിശോധനയിലാണ് 800 മില്ലിഗ്രാം എം.ഡി.എം.എ പിടികൂടിയത്.
പൊലീസ് ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ യുവാവിൻറെ കൂട്ടാളി പാനൂർ മട്ടാന ലക്ഷംവീട്ടിൽ റിനാസിനെ (21) കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം പാനൂർ സ്വദേശികളായ രണ്ട് യുവാക്കളെ അമ്പലപ്പുഴ ഭാഗത്ത് വെച്ച് 9.147 എം.ഡി. എം.എ.യുമായി പൊലീസ് പിടികൂടിയിരുന്നു. ഇവർ തമ്മിൽ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.