Posted On
date_range Updated On
date_range എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി മനു മോഹനാണ് അറസ്റ്റിലായത്. 20 ഗ്രാം കഞ്ചാവും 2.485 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ഇയാളുടെ കൂട്ടാളിയായ ഓച്ചിറ സ്വദേശി മനേഷ് ആണ് കേസിലെ രണ്ടാം പ്രതി.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മനു മോഹൻ എക്സൈസ് സംഘത്തിലുണ്ടായിരുന്ന സിവിൽ എക്സൈസ് ഓഫിസർ ജൂലിയൻ ക്രൂസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ എക്സൈസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. പരിക്ക് പറ്റിയ ഉദ്യോഗസ്ഥനെയും പ്രതിയെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ സി.പി. ദിലീപിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.