വർക്കല: പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം കവലയൂർ കുളമുട്ടം ഒലിപ്പിൽ വീട്ടിൽ ബിൻഷാദ് (25) ആണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ബിൻഷാദ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. ഇക്കഴിഞ്ഞ 18ന് ഉച്ചയോടെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ സുഹൃത്തുക്കൾക്കൊപ്പം കാറിൽ എത്തിയ ബിൻഷാദ് വഴിയിൽ തടഞ്ഞു നിർത്തുകയും നിർബന്ധിച്ചു വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുകയും ചെയ്തു. തുടർന്ന് കാറിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതി.
തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.