Posted On
date_range Updated On
date_range എസ്.പി വിനോദിനെ ചുമതലയിൽ നിന്ന് മാറ്റി: പോക്സോ കേസ് അട്ടിമറിയുൾപ്പെടെ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: എസ്.പി വിനോദ് കുമാറിനെ പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ ടീമിന്‍റെ ഫയലുകൾ പരിശോധിക്കുന്ന ചുമതലയിൽ നിന്ന് മാറ്റി. പോക്സോ കേസ് അട്ടിമറി ഉൾപ്പെടെ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് വിനോദ് കുമാർ. നിയമനത്തിനെതിരെ സേനയിൽ ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു.
മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫിസുകളിൽ നിന്ന് ലഭിക്കുന്ന പ്രധാന പരാതികൾ കൈകാര്യം ചെയ്യുന്ന ചുമതലയിൽ നിന്നാണ് വിനോദ് കുമാറിനെ നിയമിച്ചിരുന്നത്. ഈ ഫയലുകൾ ഇനി ഒരു പ്രത്യേക സംഘം ആയിരിക്കും പരിശോധിക്കുക. കഴിഞ്ഞ ദിവസം വിനോദ് കുമാറിനെതിരെ പോക്സോ അട്ടിമറികേസിൽ അന്വേഷണം വേണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടിരുന്നു.
പത്തനംതിട്ട എസ്.പിയായിരുന്ന കാലയളവിൽ വനിതാ എസ്.ഐമാർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളും വിവാദങ്ങളും ഉദ്യോഗസ്ഥനെതിരെ നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.