കോലഞ്ചേരിയിൽ പെട്രോൾ പമ്പിന് തീപിടിച്ചപ്പോൾ

പുതുതായി തുറന്ന പെട്രോൾ പമ്പിന് തീപിടിച്ചു; കോലഞ്ചേരിയിൽ ഒഴിവായത് വൻ ദുരന്തം

കൊച്ചി: എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ പെട്രോൾ പമ്പിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. മൂശാരിപ്പടിയിലുള്ള കോലഞ്ചേരി ഫ്യൂവൽസ് എന്ന ഭാരത് പെട്രോളിയം പമ്പിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിൽ പെട്രോൾ പമ്പിന്റെ ബങ്കർ പൂർണമായും കത്തിനശിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് പമ്പ് പ്രവർത്തനം ആരംഭിച്ചത്. രാവിലെ പമ്പ് തുറക്കുന്ന സമയത്ത് തീ പടരുന്നത് ജീവനക്കാരിയാണ് ആദ്യം കണ്ടത്. ഉടൻ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പട്ടിമറ്റത്തുനിന്ന് അഗ്നിരക്ഷാ സേന എത്തി തീ പൂർണമായും അണച്ചു.

അപകടസമയത്ത് പമ്പിലെ ടാങ്കിൽ ഏകദേശം 20,000 ലിറ്റർ പെട്രോൾ സംഭരിച്ചിരുന്നതായി പുത്തൻകുരിശ് പൊലീസ് അറിയിച്ചു.

രാവിലെ വാഹനങ്ങൾ ഇന്ധനം നിറക്കാനെത്തുന്നതിന് മുമ്പുതന്നെ തീപിടിത്തമുണ്ടായതിനാൽ വലിയ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.