കോന്നി: കലഞ്ഞൂർ കാരുവയലിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. കലഞ്ഞൂർ ശ്രീ ഭവനം വീട്ടിൽ ശ്രീകുമാർ ആണ് പിടിയിലായത്. കാരുവയൽ സ്വദേശി അനന്തുവിനെയാണ് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.
യുവാവിന്റെ തലക്ക് പിറകിലെ വലിയ മുറിവും മുഖത്തെ പാടുകളും സംഭവം കൊലപാതകമാണെന്ന് സംശയം ഉണ്ടാക്കിയിരുന്നു. കൂടാതെ ചോര പാടുകളും സംഘർഷം നടന്ന സ്ഥലവും പൊലീസ് കണ്ടെത്തിയിരുന്നു.
ഞായറാഴ്ച മുതൽ അനന്തുവിനെ കാണാതായിരുന്നു. തുടർന്ന് ചൊവ്വാഴ്ച കനാലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ന ത്സ് രാവിലെ 11-ഓടെ പ്രതിയെ തെളിവെടുപ്പിനായി പൊലീസ് സ്ഥലത്ത് എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.