കോന്നി: ടിപ്പർ ലോറിയുടെ പ്ലാറ്റ്ഫോമിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം. ളാക്കൂർ കുളനടക്കുഴി വലിയവിള പടിഞ്ഞാറ്റേതിൽ അഖിൽ ജിത്താണ് (28) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏേഴാടെയാണ് അപകടം.
മഴ പെയ്തപ്പോൾ, ഉയർത്തിവെച്ചിരുന്ന ടിപ്പർ ലോറിയുടെ പ്ലാറ്റ്ഫോമിനടിയിൽ നനയാതെ കയറിനിന്നതാണ്. പ്ലാറ്റ്ഫോം യുവാവിെൻറ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്ലാറ്റ്ഫോം താഴ്ത്തുന്ന ലിവറിൽ അറിയാതെ പിടിച്ചതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. കേരള ആർട്ടിസ്റ്റിക് ഫ്രറ്റേണിറ്റി (കാഫ്) പത്തനംതിട്ട ജില്ല സെക്രട്ടറിയും പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയിലെ തബലിസ്റ്റുമായ അജിത്ത് സാരംഗിെൻറ മകനാണ്. മാതാവ്: സുധ, സഹോദരൻ: അരുൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.