യദുകൃഷ്ണൻ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
കോതമംഗലം: ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. വെണ്ടുവഴി പൂത്തെക്കേമോളത്ത് യദു കൃഷ്ണൻ (24) നെയാണ് ഡാൻസാഫ് ടീമും കോതമംഗലം പൊലീസും ചേർന്ന് പിടികൂടിയത്. കഞ്ചാവ് സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ ചെറുവട്ടൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇൻസ്പെക്ടർ പി.ടി. ബിജോയി, എസ്.ഐമാരായ രാധാകൃഷണൻ, രഘുനാഥ്, എ.എസ്.ഐ കെ.എം. സലിം, സി.പി.ഒമാരായ എസ്.എം. ബഷീറ, കെ.ടി. നിജാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.