ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടു; പ്രണയാഭ്യാർഥന നിരസിച്ചപ്പോൾ കൊല്ലാൻ പെട്രോളുമായെത്തി, യുവാവ് പിടിയിൽ

കോഴിക്കോട്: പ്രണയാഭ്യാർഥന നിരസിച്ച യുവതിയെ കൊല്ലാൻ പെട്രോളുമായെത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി സ്വദേശി അരുൺജിത്തിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

ഇൻസ്റ്റഗ്രാമിലൂടെയാണ് അരുൺജിത്തും യുവതിയും പരിചയത്തിലായത്. ആറു വർഷമായി ഇരുവരും സൗഹൃദത്തിലായിട്ട്. ഇതിനിടെ അരുൺ ജിത്ത് പ്രണയാഭ്യാർഥന നടത്തുകയായിരുന്നു. എന്നാൽ യുവതി നിരസിച്ചതോടെ ഇയാൾ പെട്രോളുമായി എത്തുകയായിരുന്നു.

അരുൺജിത്ത് വരുന്നത് കണ്ടതോടെ വീട്ടുകാർ വാതിലടച്ചു. ഇതോടെ ഇയാൾക്ക് വീടിനകത്തേക്ക് പ്രവേശിക്കാനായില്ല. ബഹളംകേട്ടെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടുകയായിരുന്നു.

Tags:    
News Summary - young man arrested for murder attempt at thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT