ആലപ്പുഴയിൽ യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിന് സമീപം യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ. അരൂക്കുറ്റി സ്വദേശി സലിംകുമാർ (38), പാണാവള്ളി സ്വദേശി ശ്രുതി (35) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെയാണ് അപകടം. മംഗളൂരുവിൽ നിന്നു തിരുവന്തപുരത്തേക്കു പോകുന്ന മാവേലി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരണം. ട്രാക്കിന് സമീപത്തുനിന്ന് ഇവര്‍ എത്തിയ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ശ്രുതി വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)

Tags:    
News Summary - young man and a woman died after being hit by a train in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.