തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പ്രത്യേക പരിപാടി നടത്താൻ മന്ത്രിസഭ യോഗത്തിൽ ധാരണയായി. ജൂൺ 10 മുതൽ മൂന്നു മാസമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം. ഓരോ വകുപ്പുകളിലും മന്ത്രിമാരുടെ നേതൃത്വം നൽകും. മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നിർദേശം നൽകിയത്.
ജൂൺ 10നകം ഫയലുകളുടെ കൃത്യമായ കണക്കെടുപ്പ് പൂർത്തിയാക്കും. 15നകം പൂർണതോതിൽ പ്രവർത്തനമാരംഭിച്ച് സെപ്റ്റംബർ 10നകം പൂർത്തിയാക്കുന്ന തരത്തിലാകും ഫയൽ തീർപ്പാക്കൽ യജ്ഞം. മൂന്നു ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഓരോ വകുപ്പും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം, അവയുടെ സ്വഭാവം എന്നിവ സംബന്ധിച്ച സൂക്ഷ്മതല കണക്കെടുപ്പുകൾ എത്രയും വേഗം പൂർത്തിയാക്കാനായി ചീഫ്സെക്രട്ടറിക്കും മുഖ്യമന്ത്രി നിർദേശം നൽകി.
ചീഫ്സെക്രട്ടറി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്ക് വിവരം കൈമാറും. എല്ലാ ഫയലുകളും മന്ത്രിമാർ കണ്ട് കൈകാര്യം ചെയ്യേണ്ടി വരില്ല. ഒന്നാം പിണറായി സർക്കാർ കാലത്ത് 2019ലാണ് അവസാനമായി മൂന്നു മാസത്തെ ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തിയത്. 68,000 ഫയലുകൾ അന്ന് തീർപ്പാക്കി. 1.03 ലക്ഷം ഫയലുകൾ ബാക്കിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.