Posted On
date_range Updated On
date_range എഴുത്തുകാരൻ അബ്ദുൽ ഖാദർ പുല്ലങ്കോട് അന്തരിച്ചു
കാളികാവ്: എഴുത്തുകാരനും പണ്ഡിതനുമായ അബ്ദുൽ ഖാദർ പുല്ലങ്കോട് (74) അന്തരിച്ചു. മാതൃകാ മഹതികൾ, സഹാബികളുടെ ചരിത്രം അടക്കം നിരവധി ഇസ് ലാമിക ചരിത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കെ.എൻ.എം, കെ.എ.ടി.എഫ് നേതാവായിരുന്നു.
മികച്ച പാട്ടെഴുത്തുകാരനായും അറിയപ്പെട്ടു. 1921 എന്ന സിനിമയിലെ 'ഫിർദൗസിൽ അടുക്കുമ്പോൾ' എന്ന പാട്ട് ഇദ്ദേഹം എഴുതിയതാണ്. പരേതനായ ജലീൽ ഫൈസി പുല്ലങ്കോടിന്‍റെ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.