Posted On
date_range Updated On
date_range ശീതളപാനീയത്തിൽ പുഴുക്കൾ
പാനൂർ: കടയിൽനിന്നും വാങ്ങിയ ശീതളപാനീയത്തിൽ പുഴുവിനെ കണ്ടെത്തി. താഴെചമ്പാട് വലിയപറമ്പത്ത് നിശാന്തും സുഹൃത്തുക്കളും വാങ്ങിയ ബോട്ടിലിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്ക് താഴെചമ്പാടുള്ള കടയിൽ നിന്നും വാങ്ങിയ ട്രോപ്പിക്കാനോ സ്ലൈസിെൻറ ഒരുലിറ്റർ കുപ്പിയിലാണ് പുഴുവിനെ കണ്ടെത്തിയത്.
കുപ്പി തുറന്നു അൽപം കുടിച്ച ശേഷം രുചിവ്യത്യാസം അനുഭവപ്പെട്ടതിനെതുടർന്ന് പരിശോധിച്ചപ്പോഴാണ് അടപ്പിലും കുപ്പിക്കുള്ളിലും വെളുത്ത പുഴുക്കളെ കണ്ടെത്തിയത്. തിങ്കളാഴ്ച ആരോഗ്യവകുപ്പിലും ഉപഭോക്തൃ കോടതിയിലും പരാതി നൽകാനൊരുങ്ങുകയാണ് നിശാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.