ഇരുമ്പുതോട്ടി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ ഷോ​ക്കേറ്റ്​ വർക് ഷോപ് ഉടമ മരിച്ചു

വൈക്കം: മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ്​ വെൽഡിങ്​ വർക് ഷോപ് ഉടമ മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി മണ്ണത്താനം മുണ്ടുവാഴത്ത് പുരുഷോത്തമൻ നായരാണ്​ (കുഞ്ഞുമണി -62) മരിച്ചത്.

ഞായറാഴ്ച ​​വൈകീട്ട്​ നാലോടെയായിരുന്നു അപകടം. വർക് ​ഷോപ്പിനോട്​ ചേർന്ന്​ തറവാട്ടുമുറ്റത്തുനിന്ന മാവിൽനിന്ന്​ മാങ്ങ പറിക്കുന്നതിനിടെയായിരുന്നു ദാരുണസംഭവം. ചെമ്പ് മത്തുങ്കൽ ഇക്കോലത്ത് താമസിക്കുന്ന പുരുഷോത്തമൻ നായർ, വീട്ടി​ലേക്ക്​ ​കൊണ്ടുപോകാൻ മാവിനടുത്തായി നിന്ന കുടംപുളിയിൽ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുകയായിരുന്നു. ഇതിനിടെ മുകളിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈനിൽ തോട്ടി തട്ടിയതോടെ ഷോക്കേറ്റ് തൽക്ഷണം മരണപ്പെടുകയായിരുന്നു.

ഒരു മണിക്കൂറോളം പുളിമരത്തിൽ തങ്ങിയിരുന്ന മൃതദേഹം അഗ്​നിക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് താഴെ ഇറക്കിയത്. ഭാര്യ: ശോഭന. മക്കൾ: അമൽ (ദുബൈ), അതുൽ. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - workshop owner dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.