പൊലീസുകാരുടെ ജോലി സമയം, സ്ഥലംമാറ്റം; വ്യക്തത വരുത്തി ഉത്തരവ്

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി സമയം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. എട്ട് മണിക്കൂർ മുതൽ 12 മണിക്കൂർ വരെ മാത്രമേ സാധാരണ ഗതിയിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കാവൂയെന്നും 24 മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ വിശ്രമം അനുവദിക്കണമെന്നും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ അറിയിച്ചു.

രാത്രി പട്രോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് തൊട്ടടുത്ത ദിവസം ലളിതമായ ഡ്യൂട്ടി നൽകാൻ ശ്രമിക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവുകൾ ഏപ്രിൽ 15നകം പുറത്തിറക്കണം. മെയ് പകുതിയോടെ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കണം. അടിയന്തര മാനുഷിക പരിഗണന വെച്ച് മാതൃ സ്റ്റേഷനുകളിൽ നിയമനം നൽകാം. കഴിവുള്ള ഉദ്യോഗസ്ഥരെ ഒരു സ്റ്റേഷനിൽ തന്നെ നിർത്താതെ മറ്റ് സ്റ്റേഷനുകളിലും യൂനിറ്റുകളിലും മാറ്റി നിയമിക്കണമെന്നും ജില്ല പൊലീസ് മേധാവികൾക്ക് നൽകിയ നിർദേശത്തിൽ എ.ഡി.ജി.പി വ്യക്തമാക്കി

Tags:    
News Summary - Working hours, transfer of policemen; Clarification order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.