വാളയാര്‍: ഗള്‍ഫിലെ വ്യാപാരിയായ ചാവക്കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും പത്ത് ലക്ഷം രൂപയും തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാര ന് അറസ്റ്റില്‍. തൃശൂർ ചാവക്കാട് അകലാട് മൊയ്തീന്‍പള്ളി പണിക്കവീട്ടില്‍ അനസിനെയാ ണ് (25) വാളയാര്‍ എസ്.ഐ അന്ഷാദിെൻറ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ജൂലൈയിൽ നടന്ന കവര്‍ച്ചയിലെ മുഖ്യപ്രതിയാണ് പിടിയിലായത്. ഗള്‍ഫില്‍ വ്യാപാരിയായ ചാവക്കാട് സ്വദേശിയെ പ്രതിയുടെ പെണ്സുഹൃത്തിനെെക്കാണ്ട് ഫോണിലൂടെ വിളിപ്പിച്ച് ബന്ധം സ്ഥാപിപ്പിച്ചിരുന്നു.
കഞ്ചിക്കോടാണ് വീടെന്നും വീട്ടിലെ പ്രാരാബ്ധം മൂലം എന്തെങ്കിലും ജോലി ശരിയാക്കിത്തരണമെന്നും പറഞ്ഞാണ് ഫോണ്‍ ചെയ്തിരുന്നത്. കഴിഞ്ഞ ജൂലൈയില്‍ യുവതിയുടെ വാക്ക് വിശ്വസിച്ച് വാളയാറിലെത്തിയ ചാവക്കാട് സ്വദേശിയായ വ്യാപാരിയുടെ കാറില്‍ യുവതി കയറിയിരിക്കുകയും ഈ സമയത്ത് ഇന്നോവ കാറിലെത്തിയ പ്രതികള്‍ ഫോട്ടോകള്‍ എടുക്കുകയും ഫേസ്ബുക്കിലും മറ്റും ഇടുമെന്ന് ഭീഷണിപ്പെടുത്തി കോയമ്പത്തൂര്‍ ഭാഗത്തേക്ക് തട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
കോയമ്പത്തൂര്‍ പേരൂരിലുള്ള വീട്ടിലിട്ട് മര്‍ദിച്ചശേഷം യുവതിയേയും ചേര്‍ത്ത് നിര്‍ത്തി അര്‍ധനഗ്ന ഫോട്ടോകള്‍ എടുത്തിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി 1,03,800 രൂപ കൈപ്പറ്റി. 80 ലക്ഷം രൂപ വില വരുന്ന സ്വത്തുക്കളുടെ പ്രമാണങ്ങളുണ്ടാക്കി പ്രതികളുടെ ബന്ധുക്കളുടെ പേരില്‍ വില്പന നടത്താന്‍ നിര്‍ബന്ധിച്ച് കരാറുണ്ടാക്കുകയും ചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വിദേശത്തേക്ക് കടക്കാനിരിക്കെയാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.