Posted On
date_range Updated On
date_range പെരിയാറിൽ കല്ലിൽ കെട്ടി താഴ്ത്തിയ മൃതദേഹം യുവതിയുടേത്
കൊച്ചി: ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം പൊരിയാറിൽ കല്ലിൽ കെട്ടിതാഴ്ത്തിയ മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞു. 3ഭ വയസ്സിനടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്.
യു.സി കോളജിനു സമീപം വിൻസൻഷ്യൻ വിദ്യാഭവനു പിറകിലെ കുളിക്കടവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കല്ലിൽകെട്ടി താഴ്ത്തിയ നിലയിലായിരുന്നു. മരക്കൂട്ടത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന കെട്ടിൽ നിന്നും അഴുകിയ കൈ പുറത്തേക്കു തള്ളിയ നിലയിലായിരുന്നു.
രാത്രിയായതിനാൽ മൃതദേഹം കെട്ടഴിച്ച് നോക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സമീപ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.