Posted On
date_range Updated On
date_range പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ
തൃശൂർ: പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മനക്കോടി മേടയിൽ ഗോപിനായരുടെ ഭാര്യ രാധയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥാമിക നിഗമനം. പേരാമംഗലം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം.
രാവിലെ ഒമ്പത് മണിയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് മണ്ണെണ കുപ്പിയും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി മെഡിക്കൽ കോളജിൽ ഇവർ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.