കൊച്ചി: വനിതാമതിൽ ഗിന്നസ് ബുക്കിൽ ഇടംപിടിക്കുമെന്ന് മന്ത്രി എം.എം. മണി. മതിൽ വൻ വിജയമായിരിക്കും. വർഗീയ മതിൽ എന്ന് വിശേഷിപ്പിക്കുന്നവർ തലക്ക് സുഖമില്ലാത്തവരാണ്. പ്രതിപക്ഷവും മാധ്യമങ്ങളും നടത്തുന്ന പ്രചാരണം വനിതാ മതിലിന് അനുകൂലമായിരിക്കുകയാണ്.
കോൺഗ്രസിൻെറയും ബി.ജെ.പിയുടെയും വിമർശനം പ്രചാരണം ഏറാൻ കാരണമായെന്ന് അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ ഒരു മാറ്റവുമില്ല. വനിതാമതിലിനിടയിൽ അക്രമം നടക്കുമെന്ന് കരുതുന്നില്ലെന്നും എന്തെങ്കിലും അക്രമസാധ്യത ഉണ്ടെങ്കിൽ നേരിടാൻ പൊലീസ് സംവിധാനം സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.