നായ കുറുകെചാടി; മകനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു

അലനല്ലൂർ: റോഡിന് കുറുകെ ചാടിയ നായ ബൈക്കിലിടിച്ചതിനെ തുടർന്ന് റോഡിൽ തെറിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മലപ്പുറം മേലാറ്റൂർ കിഴക്കുംപാടം സ്വദേശി കട്ടിലശ്ശേരി ഉമ്മറിന്‍റെ ഭാര്യ സലീനയാണ് മരിച്ചത്.

കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാതയിൽ വ്യാഴാഴ്ച രാത്രി 10.45നായിരുന്നു അപകടം. മണ്ണാർക്കാട് ഭാഗത്തുനിന്ന് മേലാറ്റൂർ ഭാഗത്തേക്ക് വരികയായിരുന്നു. മകൻ മുഹമ്മദ് ഷമ്മാസ് ഹുദവിയായിരുന്നു ബൈക്ക് ഓടിച്ചത്.

കുറുകെ ചാടിയ നായ ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സലീനയുടെ തലക്ക് ഹെൽമറ്റ് ധരിച്ചിട്ടും ഗുരുതര പരിക്കേറ്റു. മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പെരിന്തൽ മണ്ണസ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് രാവിലെ എട്ടോടെയാണ് സലീന മരിച്ചത്.

സലീനയുടെ മറ്റുമക്കൾ: അബ്ദുല്ല, ഷാൻ അഹ്മദ്.

Tags:    
News Summary - dog jumped across the road, woman riding in bike with her son fell onto the road and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.