ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്ന

'ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ഒരു മനസമാധാനവുമില്ല'; ഭർതൃവീട്ടിൽ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

കോഴിക്കോട്: പൂനൂരിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൂനൂർ കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന(24)യാണ് ജീവനൊടുക്കിയത്. കണ്ണൂർ കേളകം സ്വദേശിനിയായിരുന്നു. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. രണ്ടര വയസുള്ള കുട്ടിയുണ്ട്. തനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ മനസമാധാനമില്ലെന്നുമാണ് ജിസ്നയുടെ ആത്മഹത്യ കുറിപ്പിലുള്ളത്.

Tags:    
News Summary - woman Found dead at husband's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.