Posted On
date_range Updated On
date_range നാമനിർദേശപത്രിക സമർപ്പിച്ച് പിണറായി വിജയൻ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് പത്രികാ സമർപ്പണം നടത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത്. മണ്ഡലത്തിൽ എത്തിയ ദിവസം റോഡ് ഷോയും ഇന്നലെ മണ്ഡലം കൺവെൻഷനും മുഖ്യമന്ത്രി പൂർത്തീകരിച്ചിരുന്നു. പിണറായി വിജയന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികളായ ഡോ. പുനലൂർ സോമരാജൻ, കെ വരദരാജൻ എന്നിവർ കൈമാറി. ഗാന്ധിഭവനിലെ അമ്മമാർ നൽകിയ തുകയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.