ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

ആമ്പല്ലൂർ: ദേശീയപാത ആമ്പല്ലൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് വീട്ടിൽ ജോഷിയുടെ ഭാര്യ സിജിയാണ് (45) മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.

ഭർത്താവിനൊപ്പം പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തെറിച്ച് വീണ സിജിയുടെ തലയിൽ സ്വകാര്യ ബസിന്‍റെ പിൻചക്രം ഇടിക്കുകയായിരുന്നു. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തൈക്കാട്ടുശ്ശേരിയിലെ ആയൂർവേദ കമ്പനിയിലെ താൽക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുകയായിരുന്നു. അടിപ്പാത നിർമാണം നടക്കുന്ന തൃശൂർ ഭാഗത്തേക്കുള്ള പാതയുടെ പ്രവേശന ഭാഗത്താണ് അപകടം.

Tags:    
News Summary - woman died tragically after falling under bus while riding scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.