Posted On
date_range Updated On
date_range നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു; പേ വിഷത്തിനുള്ള വാക്സിനെടുത്തിട്ടും മരണം
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണു ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്.
പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നതായി കുടുംബം പറഞ്ഞു. എന്നാല്‍ ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്ന് സ്ഥിരീകരിക്കാൻ പരിശോധന ഫലങ്ങള്‍ വരാനുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
ഈയിടെ, സംസ്ഥാനത്ത് നായയുടെ കടിയേറ്റ ശേഷം വാക്സിനെടുത്തിട്ടും മരിച്ചതായി റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ സംഭവമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.