എം.സി റോഡിൽ കുരമ്പാല ജങ്ഷനുസമീപം തിങ്കളാഴ്ച നടന്ന അപകടം
Posted On
date_range Updated On
date_range സ്കൂട്ടറിൽ കാർ ഇടിച്ച് വനിതാ കണ്ടക്ടർക്ക് പരിക്ക്
പന്തളം: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് കെ.എസ്.ആർ.ടി.സി പന്തളം ഡിപ്പോയിലെ വനിതാ കണ്ടക്ടറും പന്തളം കുരമ്പാല സൗത്ത് ശിവംഭവനിൽ അജയകുമാറിന്‍റെ ഭാര്യയുമായ രാജിക്ക് (44) പരിക്കേറ്റു. രാജിയെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം.സി റോഡിൽ കുരമ്പാല ജങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.മകളെ പന്തളത്തെ ട്യൂഷൻ സെൻററിൽ ആക്കിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജിയുടെ സ്കൂട്ടറിലേക്ക് തിരുവനന്തപുരത്തുനിന്ന് പന്തളം ഭാഗത്തേക്ക് വരുകയായിരുന്നു കാർ ഇടിച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.