കൊച്ചിയിലെ ലോഡ്ജിൽ യുവതിക്ക് ക്രൂരമർദനം; ഉടമയും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: കൊച്ചിയിൽ ലോഡ്ജിൽ യുവതിക്ക് ക്രൂരമർദനം. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോം ഉടമയും സുഹൃത്തുമാണ് മർദിച്ചത്.

വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലുടമ ബെൻ ജോയ് (38), ഷൈജു (44) എന്നിവരെ അറസ്റ്റ് ചെയ്തു. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എളമക്കര സ്വദേശിയായ യുവതി ടൂറിസ്റ്റ് ഹോമിലെത്തി മുറി ബുക്ക് ചെയ്തിരുന്നു. ഇതിന് ശേഷം പുറത്ത് പോകുകയും തിരിച്ചുവന്നതിന് ശേഷം ബെൻ ജോയിയുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു.

ഉടൻ മുറി ഒഴിയണമെന്ന യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ അഡ്വാൻസ് തുക നൽകിയാൽ മുറിയൊഴിയാമെന്ന് യുവതി പറഞ്ഞു. തുടർന്ന് യുവതിയെ ബെൻ ജോയ് മുഖത്തടിക്കുകയും മർദിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Woman brutally beaten up in a lodge in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.