അബ്ദുല്ലത്തീഫ് മദനി, അഷ്റഫ്
കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റായി പി.എൻ. അബ്ദുല്ലത്തീഫ് മദനിയെയും ജനറൽ സെക്രട്ടറിയായി ടി.കെ. അഷ്റഫിനെയും തെരഞ്ഞെടുത്തു. കോഴിക്കോട്ട് ചേർന്ന സംസ്ഥാന ജനറൽ കൗൺസിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ: കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ഫൈസൽ മൗലവി പുതുപ്പറമ്പ്, പ്രഫ. ഹാരിസ് ബിൻ സലീം, പി.കെ. ശരീഫ് ഏലാങ്കോട് (വൈ. പ്രസി), നാസർ ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, ഡോ. സി.എം. ഷാനവാസ് പറവണ്ണ, നബീൽ രണ്ടത്താണി, പി.യു. സുഹൈൽ, കെ. അബ്ദുല്ല ഫാസിൽ (സെക്ര.), കെ. സജാദ് (ട്രഷ.).
കോഴിക്കോട്: ഇസ്ലാമിക വിശ്വാസികളെ ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ ആവർത്തിക്കുന്നത് ആശങ്കജനകമാണെന്ന് കോഴിക്കോട്ട് ചേർന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
മുസ്ലിം സമുദായം അനർഹമായത് നേടി എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസം, ഉദ്യോഗം, സാമ്പത്തികം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് ജനസംഖ്യാനുപാതികമായി സർക്കാർ ധവളപത്രമിറക്കി ആരോപണങ്ങൾക്ക് അറുതി വരുത്തണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ജില്ല പഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി.
സംസ്ഥാന ജന. സെക്രട്ടറി ടി.കെ. അഷ്റഫ്, അബൂബക്കർ സലഫി, നാസിർ ബാലുശ്ശേരി, ഫൈസൽ മൗലവി, സി.പി. സലീം, ട്രഷറർ കെ. സജ്ജാദ്, നിഷാദ് സലഫി, ഡോ. വി.പി. ബഷീർ, സഫ്വാൻ ബറാമി അൽ ഹികമി, ഷമീൽ മഞ്ചേരി, താജുദ്ദീന് സ്വലാഹി, പ്രഫ. ഹാരിസ് ബ്നു സലീം, ഹംസ മദീനി, ശബീബ് സലാഹി, മുഹമ്മദ് സ്വാദിഖ് മദീനി, ഡോ. അബ്ദുല്ല ബാസില്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.