മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല, ലക്ഷ്യം നേടാൻ ഇനിയും മത്സരിക്കും -രമേശ്​ ചെന്നിത്തല

ഹരിപ്പാട്‌ (ആലപ്പുഴ): കേരളത്തി​െൻറ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ലെന്നും ആ ലക്ഷ്യം നേടാൻ തെരഞ്ഞെടുപ്പിൽ ഇനിയും മത്സരിക്കുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് താജുൽ ഉലമ എജുക്കേഷനൽ ആൻഡ്‌ ചാരിറ്റബിൾ ട്രസ്‌റ്റ്‌ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നതിയിലെത്താൻ വിദ്യാർഥികൾ ഓരോരുത്തരും സ്വപ്നം കാണണമെന്ന്‌ ഉപദേശിച്ചശേഷമാണ്‌ മുഖ്യമന്ത്രിമോഹത്തെക്കുറിച്ച് ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ്‌ താൻ. ആയില്ലെന്നുവെച്ച്​ താൻ ഈ പരിപാടി നിർത്തുന്നില്ല. തുടരുകയാണ്‌. അവസാനംവരെ പോരാടും.

ഒരുദിവസം ആ ലക്ഷ്യം നേടുമെന്നുള്ളതാണ്‌ ത​െൻറ നിശ്ചയദാർഢ്യം. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട്‌ ഇത്‌ അവസാനിപ്പിക്കുമോ; ഇല്ല. അതിനാൽ എല്ലാവരും സ്വപ്നം കാണണം.

ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട്​ സ്വപ്​നം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവാർഡ് വിതരണത്തി​െൻറ ആദ്യ സെഷൻ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - will still contest to achieve the goal - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.